ഈ കുറിപ്പ് എഴുതുന്നതിനു മുമ്പ് തമ്പുരാനെ കണ്ട് അനുവാദം വാങ്ങി. അല്പം നർമം കലർന്നാൽ കുഴപ്പമുണ്ടോ ? ഏയ്..... ഒട്ടൂല്ല്യ. നോനെ കലശലുകൂട്ട്യാലും വിരോധല്ല്യ. പക്ഷെ മറ്റുള്ളോരുടെ വികാരങ്ങളെ നോവിക്കരുത്. എഴുതിക്കോളു, എഴുതിക്കോളൂ ഒരു പകർപ്പ് നോനും തപാലിൽ ഇട്ടോളു. ആവൂ സമാധാനായി ഇനി എഴുതാലോ.
കുംഭ ഒന്നു കുറക്കാൻ മേടമാസത്തിൽ തന്നെ നല്ലൊരു കസർത്തു ശാലയിൽ ചേർന്ന് അഭ്യാസം തുടങ്ങി. ഇപ്പൊ ആകെ ഒരു വൃത്തി. ഉത്സാഹം കണ്ട് പാതാളത്തിലുള്ള സുഹൃത്തുക്കൾ കൈയും മെയ്യും ചേർന്ന് നോന് യാത്രചെയ്യാൻ ഒരു ചെറിയ വിമാനം സംഭാവന ചെയ്തു. ഇപ്പ പഴയ മട്ടല്ല. ഒരു പാട് ഓണാഘോഷങ്ങളിൽ പങ്കെടുക്കണം.
അങ്ങ് തലസ്ഥാനത്തു നിന്ന് ഒരു കാര്യസ്ഥനെ നിയമിച്ചു. മറ്റേ അറ്റത്തു നിന്ന് ഒരു ഡ്രൈവനെ ജോലിക്ക് വെച്ചു. മദ്ധ്യഭാഗത്തു നിന്ന് ഒരു തരുണീമണിയെ ആകാശ സൽക്കാരിയായി എടുത്തു. കാര്യസ്ഥൻ്റെ ജോലി വിദൂര ശബ്ദതരംഗങ്ങൾ വഴി വരുന്ന അഭ്യർത്ഥനകൾ സ്വീകരിച്ച് നോൻ്റെ സന്ദർശനത്തിൻ്റെ സമയം സംഘാടകരെ അറിയിക്കുക അത് സമയാനുക്രമം തൻ്റെ പുസ്തകത്തിൽ എഴുതി വെക്കുക എന്നിവയാണ്. അതുപോലെ സംഘാടകരുമായി ആശയവിനിമയം ചെയ്ത് നോൻൻ്റെ സന്ദർശനം വിജയകരമാക്കുക എന്നിവയും ഉൾപ്പെടും. ഓലക്കുട വാടകക്കെടുക്കേണ്ട. നോം കരുതാം. ഡ്രൈവൻ്റെ ചുമതല, ഇറങ്ങാനും പറന്നുയരാനും വേണ്ടതു ചെയ്യുക, ഇന്ധനം സംഘാടകരുടെ ചെലവിൽ നിറക്കുക, പ്രതിരോധ പരിപാലനം സമയാസമയം ചെയ്യിച്ചെടുക്കുക എന്നിവയാണ്. ആകാശ സൽക്കാരിക്ക് രണ്ടു പ്രധാന ജോലികളുണ്ട്. ഒന്ന് യഥാസമയം ലഘുഭക്ഷണങ്ങൾ വിളമ്പുക രണ്ട് ഓരോ സന്ദർശനത്തിനും മുമ്പ് മുഖം മിനുക്കുക, മുടി ചീകി കിരീടം വീഴാതെ ഉറപ്പിക്കുക.
ഈ ഓണക്കാലത്ത് പതിവിൽ നിന്നും മാറ്റം വരുത്തി സമയങ്ങളുടെ ചത്വരത്തിൽ നിന്നും തുടങ്ങാം. എന്നാ വിട്ടോ ഡ്രൈവനെ
ഇരുപതിനായിരം അടി ഉയരത്തിലെ ചായസൽക്കാരം വളരെ ഉന്മേഷം നൽകി. നമ്മുടെ കൃശോദരി നോൻ്റെ മുടി ചീകി കിരീടം ബലമായ് സ്ഥാപിച്ചു. അധികം താമസിയാതെ വിമാനം പ്രത്യേകം സജ്ജമാക്കിയ താവളത്തിൽ ഇറങ്ങി. സംഘാടകർ രണ്ട് 'ആർ' എന്നെഴുതിയ അതിനൂതന ആഡംഭര വാഹനമായെത്തി. കുശലാന്വേഷണങ്ങൾക്കു ശേഷം നേരെ ചത്വരത്തിലേക്ക് ചുവന്ന പരവതാനിയിലൂടെ പ്രത്യേകം സജ്ജമാക്കിയ പന്തലിലേക്ക് നോനെ ആനയിച്ചു. മുന്നിൽ പഞ്ചാരിമേളം, ഇരുവശവും പൂത്താലവും വിളക്കുമേന്തി സുന്ദരികൾ അന്നനട നടൈന്ത് വിട്ട് മന്ദം മന്ദം മുന്നോട്ടു നീങ്ങി. ഒപ്പം പൂവിളിയും കുരവയിടലും
ആസനസ്ഥനായ ശേഷം വിളക്കു കൊളുത്തി പ്രാർത്ഥന. വിഷയം നോം തന്നെ . സദസ്സിലും താഴത്തും ഉപവിഷ്ടരായവർ എഴുന്നേറ്റ് തൊഴുതു നിന്നു. ശേഷം ദാ ഉച്ചഭാഷിണി മുഴങ്ങി. സമയകുറവുമൂലവും മഹാബലി തമ്പുരാന് വേഗം പോകേണ്ടതുള്ളതുകൊണ്ടും ചോദ്യോത്തരവേളയില്ല പകരം ഓണാശംസകൾ നേർന്ന് അദ്ദേഹം നമ്മേ അനുഗ്രഹിക്കുന്നതായിരിക്കും. അധികപ്രസംഗത്തിനു മുതിരാതെ, ഓണാ ശംസകൾ നേർന്ന് ഉപഹാരങ്ങളും സ്വീകരിച്ച് തിരികേ ഒരോട്ടം നിന്നത് വിമാനത്തിൻ്റെ ചവിട്ടുപടിയിൽ
കടുത്ത വിശപ്പും ദാഹവും. സൽക്കാരത്തിൻ്റെ മൂർത്തീമദ്ഭാവമായ അവൾ നോനെ കൈപിടിച്ചു കയറ്റി ഇരിപ്പിടത്തിലിരുത്തി. ഊതിക്കൊണ്ട് വിയർപ്പുമാറ്റി കട്ടൻ ചായയും പരിപ്പുവടയും തന്നു.
കാര്യസ്ഥനും ഡ്രൈവനും കയറി. കാര്യസ്ഥൻ്റെ നിർദ്ദേശപ്രകാരം അടുത്ത സന്ദർശന സ്ഥലത്തേക്ക്. സംസാര മദ്ധ്യെ ഡ്രൈവനൊരു താക്കീത്. ഉപഹാരങ്ങളെല്ലാം എവിടെ, എപ്പോൾ, ആര് എന്ത് എന്നിവ വൃത്തിയായി എഴുതി വെക്കണം. പുസ്തകങ്ങളാണെങ്കിൽ നമ്മുടെ വിദ്യാലയത്തിലേക്ക് സംഭാവന ചെയ്യാം. മറ്റതെല്ലാം വിറ്റ് കാശുണ്ടാക്കാം. സൂക്ഷിക്കണം നോൻ്റെ പേരിൽ നിയമയുദ്ധത്തിനു വഴിയൊരുക്കരുത്.
നല്ലൊരുറക്കോം മുറുക്കും കഴിയുമ്പോഴേക്കും വിമാനം വാഷിങ്ങ്ടൻ ഡിസി യിലെത്തി . കാര്യസ്ഥൻ മൊഴിഞ്ഞു. " ഇവിടെ ബൃഹൻ വാഷിങ്ങ്ടൻ മലയാളി സംഘടനയുടെ ഗംഭീര ഇലയിട്ട ഓണസ്സദ്യയം കാര്യപരിപാടികളുമുണ്ട്. കാളൻ, ഓലൻ, എരിശ്ശേരി, കൂട്ടുകറി മുതലായവയും ഇലസ്സദ്യസാമ്പാറും രണ്ടുതരം പ്രഥമ നുമുണ്ടത്രെ! " ആവൂ സമാധാനായി. വിശന്ന് കുടല് കരിയുണു.
സംഘാടകർ ഓടിയെത്തി. പൂമാലയും പൂച്ചെണ്ടുമായ് നോനെ അദ്ധ്യക്ഷ സ്വീകരിച്ചു ഒപ്പം ഭരണസമിതിയംഗങ്ങളും. "താങ്കൾ അല്പം വൈകിയതുകൊണ്ട് നമുക്ക് നേരെ സദ്യ ഉ ണ്ണാം," . ആശ്വാസം. നോനും അനുയായികളും നേരെ ഭക്ഷണശാലയിലേക്ക്.
സ്വാദിഷ്ടമായ നല്ലൊരു സദ്യ. അങ്ങ് നാട്ടിൽ പോലും ഇപ്പടി കിട്ടാറില്ല. നോൻ പിശുക്കില്ലാതെ സംതൃപ്തി പ്രകടിപ്പിച്ചു. ശേഷം അരങ്ങിലേക്ക്. ഇരുവശവും മുത്തുക്കുടയും വെഞ്ചാമരങ്ങളം താലപ്പൊലിയുമായി നോനെ വേദിയിലേക്ക് ആനയിച്ചു. മേളം ബഹു കേമം. എല്ലാരും ചേർന്ന് നോനെ സിംഹാസനത്തിൽ ഉത്തി ഷ്ടോത്തിഷ്ട ചൊല്ലി ഉപവിഷ്ടനാക്കി. തുടങ്ങീ നാടൻ പാട്ടിൻ്റെയും നാടൻ കലകളുടേയം ഘോഷയാത്ര. ഗതകാല സ്മരണ പുതുക്കൽ ! എല്ലാറ്റിലും നാമാണ് കഥാ പുരുഷൻ. സന്തോഷായി !
ഉപഹാരങ്ങളും സ്നേഹവാത്സല്യങ്ങളും വാങ്ങി പടികളിറങ്ങുമ്പോൾ രണ്ടിറ്റു കണ്ണിർ വീണു. ആരും കാണാതെ തുടച്ചു മാറ്റി. വേഗം നടന്നു വിമാനത്തിലേക്ക്.
കാര്യസ്ഥൻ. കൈ പിടിച്ച് ഇരിപ്പിടത്തിലിരുത്തി. നാരങ്ങാ നീരു ചേർത്ത കട്ടൻ ചായയും പഴമ്പൊരിയും. കൂർക്കംവലി അൽപ്പം ഉച്ചത്തിലായില്ലെ എന്ന ഒരു ശങ്ക സഹയാത്രികർ തമ്മിൽ കശലം പറയുന്ന പോലെ.
പിന്നെ ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി എന്നീ യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി കുടുംബങ്ങളെ സന്ദർശിച്ച് തിരിച്ച് ദുബായിലേക്ക് . ഇവിടെ ഓണം ചെറിയ ചെറിയ സംഘങ്ങളായാണ് ആഘോഷിക്കുന്നത്. ഒരോട്ടശ്ശിവേലി പോലെ എല്ലാവരേയും കണ്ട് അനുഗ്രഹിച്ച് നേരെ പോയത് ദീപാലംകൃതമായ ഒരു ഹാളിലേക്കാണ്. നല്ല തിരക്ക്. കേരളത്തിൽ നിന്ന് ഒരു സംഘം സിനിമാ താരങ്ങൾ, സാങ്കേതിക വിദഗ്ധർ, പിന്നണി ഗായകർ മുതൽ പേർ അരങ്ങുതകർക്കുകയാണ്. അല്പം ഭയത്തോടെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോൾ എല്ലാവരും എഴുന്നേറ്റ് കരഘോഷത്തോടെ നോനെ സ്വീകരിച്ചു. സദസ്സിനെ വണങ്ങി എല്ലാവർക്കും നല്ലൊരോണം നേർന്നുകൊണ്ട് താഴോട്ടിറങ്ങി നേരെ നടന്നു വിമാനത്തിൻ്റെ അരികിലേക്ക്.
ഡ്രൈവൻ മണ്ണെണ്ണ നിറച്ച് റെഡി. പോട്ടെ മലയാള നാട്ടിലേക്ക്. രണ്ടര മണിക്കുർ സുഖമായ നിദ്ര.
കൊച്ചിയിൽ ഇറങ്ങി നേരെ അടുത്ത ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടു. ഭാരവാഹികൾ ഒരു 12 ഇരിപ്പിടമുള്ള വാഹനത്തിൽ ഞങ്ങളെ കയറ്റി. കൂടെ അവരും. അവരുടെ സ്നേഹവാത്സല്യങ്ങൾക്കു വഴങ്ങി വഴിയോരത്തെ ചായക്കടയിൽ കയറി മസാല ദോശയും വടയും പാലൊഴിച്ച ചായയും വിശപ്പിനൊരു ശമനം. സമയം കിറുകൃത്യം. കാര്യപരിപാടികളുടെ തുടക്കം നോനെ പ്രാർത്ഥിച്ച്.. സദസ്സ് ഒന്നടങ്കം എഴുന്നേറ്റു നിന്നു. ശേഷം കാഴ്ചയിൽ.
വഴിക്ക് പല കുടുംബ കൂട്ടായ്മകളിലും സംഘs നകളിലും പങ്കെടുത്ത് ഓണാശംസകൾ നേർന്നു. കാര്യസ്ഥൻ കൃത്യമായി ഉപഹാരങ്ങൾ വാങ്ങി കക്ഷത്തു വെച്ചു.
നേരം അന്ത്യായി. പകലവൻ താമ്രനിറം പൂകി. ഇനി ഒരു സംഘടനയിൽ കൂടി പോകണം. അഗപരിമിതിയുള്ളവർക്ക് കൈയൊഴിഞ്ഞു സഹായിക്കുന്നവരാണമ്പെ . മാവേലി വരാൻ താമസിച്ചതുകൊണ്ട് തമ്പ്രാൻ ഉണ്ടെന്ന് സങ്കൽപ്പിച്ച് സ്ത്രീകളും പുരുഷന്മാരും വരിവരിയായ് നിന്ന് താലവും പൂവിളിയും കുരവയിടലുമായി അരങ്ങിൽ കയറി പരിപാടികൾ ആരംഭിച്ചൂമ്പേ! കുറച്ചുകലെ ഒരു മൂലക്ക് കുറച്ച് പുംസകൻമാർ വട്ടം കൂടി നിന്ന് കൂട്ടംകൂടുകയാണ്. നോനെ കണ്ടയുടനെ സാദരം ക്ഷണിച്ച് പീഠത്തിലിരുത്തി. വെള്ളങ്ങൾ ചില്ലി ക്ലാസുകൾ മുതലായ സജ്ജീകരണൾ ഒരുക്കി '' ചെറുതി " ങ്ങിന് തയ്യാർ
കൂട്ടത്തിൽ ഒരു മാന്യദേഹം മൊഴിഞ്ഞു. ''ഇതൊന്ന് നാടമുറിച്ച് ഉൽഘാടനം ചെയ്യണം. ആയ്... ആയ്... നോൻ സേവിക്കാറില്ല. ദയവായി... നിർബ്ബന്ധത്തിന് വഴങ്ങി അതും ചെയ്തു. വലതു കൈ മുട്ട് ഇടതു കൈ കൊണ്ട് തൊട്ട് ആഗ്യo കാണിച്ച് ഒരെണ്ണം കാര്യസ്ഥന് കൊടുത്തോളൂ. ഒരു വഴിക്ക് പൂവ്വല്ലെ. ഉപകാരാവും.
..................