തിരുവോണത്തപ്പനെ വരവേറ്റീടാൻ
ചന്തത്തിൽ വൃത്തത്തിൽ പൂവിടേണം (2)
തുമ്പപ്പൂ തുളസിപ്പൂ -ചെണ്ടുമല്ലീ
ചെമ്പരത്തീമൊട്ട്പാരിജാതം
സ്വർണാലി വേണം നിറമേകീടാൻ
നിത്യകല്യാണിയും വൃത്തമേകാൻ
നടുവിലായ് നല്ലോരു താമരമൊട്ട്
പൂക്കളം കെങ്കേമമായിരിക്കും (2)
.
കാലത്ത് കുട്ടികൾ തുള്ളിച്ചാടി
പൂക്കുട്ടയേന്തി തിമർത്തുപാടി..
ഇത്തിരി പൂവേ ചുമന്ന പൂവേ
ഇത്തറനാളും നീയെങ്ങു പോയി (2)
ഉച്ചത്തി ലൊന്നിച്ചു
പൂവിളിച്ചു
പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ (2)
മൂത്തവരൊട്ടും പിറകിലല്ല
ഭംഗിയായ് താളത്തിൽ
കുരവിയിട്ടു (2)
തിരുവോണത്തപ്പനെ വരവേറ്റീടാൻ
ചന്തത്തിൽ വൃത്തത്തിൽ പൂവിടേണം (2)
No comments:
Post a Comment