ചായില കിളുന്തു നുള്ളൂന്നവളെ
ചായ തരാമോ
ഒരു കോപ്പ ചായ തരാമൊ (2)
മുകുളം നുള്ളും നഖങ്ങൾ കൊണ്ട്
ക്ഷതമേൽപ്പിക്കു
എന്നുടെ കവിളിൽ ക്ഷതമേൽപ്പിക്കൂ (2)
കണ്ണും കണ്ണും തമ്മിലിടഞ്ഞ്ഹൃ ദയം മുറിയുന്നു
ഈ ഹൃദയം നോവുന്നു (2)
തട്ടം നീക്കൂ മുത്തം നൽകൂ
പരവശനാക്കൂ ...... ..തരളിതനാക്കൂ ...........
കൃശാംഗി എന്നെ പരവശനാക്കൂ ........ കുളിരണിയിക്കൂ.......
താമരമൊട്ടാം മാറിൽ ചാഞ്ഞ്
നിർവൃതിയണയട്ടെ
ഓമലെ നിർവൃതിയണയട്ടെ
ഞാൻ നിർവൃതിയണയട്ടെ (2)
മുകുളം നുള്ളും നഖങ്ങൾ കൊണ്ട് .......
No comments:
Post a Comment