Monday, June 30, 2025

 അർക്കനുദിച്ച് ഉയരുമ്പോൾ

കുങ്കുമം വാരി വിതറുമ്പോൾ

താമര പൂക്കൾ വിരിയുമ്പോൾ

മാമകഹൃദയം കേഴുന്നൂ (2)

 

ധനുമാസത്തിലെ കുളിരിളം കാറ്റേ

പ്രിയനുടെ ചെവിയിൽ മന്ത്രിക്കൂ

കാതുകൾ കൂർപ്പിച്ചു നില്ക്കയാണ്  ഞാൻ

വാതിൽക്കൽ നിന്നുടെ കാലൊച്ച കേൾക്കാൻ


ആതിര നാളിലെ പുഷ്പാർച്ചന 

വ്ർതം നോറ്റൂള്ളൊരു പുഷ്പാർച്ചന

പ്രിയതമവേഗംതിരിച്ചു വരൂ

പ്രാർത്ഥനയോടെ ഞാൻ കാത്തിരിപ്പൂ


.അർക്കനുദിച്ച് ഉയരുമ്പോൾ

കുങ്കുമം വാരി വിതറുമ്പോൾ

താമര പൂക്കൾ വിരിയുമ്പോൾ

മാമകഹൃദയം കേഴുന്നൂ


No comments: